വേരുകൾ തേടിയുള്ള യാത്ര തെക്ക് തെകോട്ട് ധനുഷ്‌കോടി-രാമേശ്വരം.....
അറിവ് കേൾവിയുടെ രൂപത്തിൽ അത് സൂക്തങ്ങളായും പ്രഭാഷണമായും; ലിപി രൂപത്തിൽ അത് കല്ലെഴുത്തിലും, തോലിലും, താളിയോലയിലും തുടങ്ങി പുസ്തകമായും പിന്നെ ഡിജിറ്റൽ രൂപത്തിലും നമ്മിൽ എത്തുന്നു. ഇതെല്ലാം പ്രധാനമായും കാഴ്ചയുടെയും കേൾവിയുടെയും ഇന്ദ്രീയങ്ങൾ വഴി തലച്ചോറിൽ എത്തുന്ന ഈ വിവരങ്ങൾ അപഗ്രഥിച്ചു വ്യക്തിയുടെ അറിവായി മാറുന്നു. പക്ഷേ ദൃഢമായ അറിവ് ബോദ്ധ്യമാണ്. അനുഭവങ്ങളിൽ നിന്നും യാത്രകളിൽ നിന്നും കിട്ടുന്നത് ഇത്തരത്തിൽ ബോദ്ധ്യം വന്ന അറിവുകളാണ്
നിത്യ സഞ്ചാരം ഇഷ്ടപ്പെടുന്ന പ്രിയ സുഹൃത്ത് പ്രശാന്തും എപ്പോഴു ശാന്തനായിരിക്കുന്ന ഷഹീറും പുത്രനായ ഈസയും ഒപ്പം സിന്ധുനാടിൻ്റെ ( സിന്ധു/ഹിന്ദു/ഇന്ത്യ) തെക്ക് തെക്ക് അറ്റത്തുള്ള കന്യാകുമാരി-രാമേശ്വരം-ധനുഷ്കോ
ആദ്യം എത്തിയത് ധനുഷ്‌കോടിയിലാണ്. അവിടേക്ക് പോകവേ, ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ അരുമകളായി ഇടതുവശത്ത് ബംഗാൾ ഉൾക്കടലും വലതുവശത്തായി അറബിക്കടലും. 1964ലെ രാമേശ്വരം ചുഴലിക്കാറ്റ് നക്കിത്തുടച്ച് പ്രേത നഗരം അന്ന് ആ ചെറുപട്ടണത്തെ മാത്രമല്ല ഇന്തോ-സിലോൺ ട്രെയിനും അതിലെ യാത്രക്കാരെയും കടൽ വിഴുങ്ങിയിരുന്നു. ഇപ്പോഴും അതിൻ്റെ അവശിഷ്ടങ്ങളിൽ ചിലത് കാണാം. പിന്നെയുള്ള അവശിഷ്ടം ചർച്ചിൻറെയും ക്ഷേ ത്രത്തിൻറെയും ആണ്. ഒരു ജനത അവരുടെ ഭൗതിക സാധ്യതയുടെ ഏറ്റവും മികച്ചത് ആരാധനാലയ നിർമിതിക്ക് നല്കുന്നുവെന്നതിൻ്റെ തെളിവാണിത്.
സമയം രാവിലെ ആറു-ആറര ആയിക്കാണും. ചില അറിവുകൾ ആസ്വാദനത്തിന് തടസ്സമാണ് ലങ്കൻ ഭാഗത്ത് സൂര്യൻ ഉദിക്കുന്നുവെന്ന് എഴുതാൻ അതനുവദിക്കുന്നില്ല. ആപേക്ഷികമായി സ്ഥിരതയോടെ നിൽക്കുന്ന സൂര്യൻ്റെ അഭിമുഖകാഴ്ചക്കായി ഭൂമിയുടെ ഏഷ്യ വൻകരയിലെ തെക്കൻ ഭാഗം ശൂന്യതയിൽ ഉരുണ്ട് സഞ്ചരിക്കാൻ തുടങ്ങി അതിനാൽ കൂട്ടത്തിൽ പൊക്കം കുറഞ്ഞ ഞാൻ കിട്ടാവുന്ന ഏറ്റവും വലിയ കടൽ സംരക്ഷണ കല്ലിൽ കയറി നിന്ന് അവിടേക്ക് നോക്കി പതിനെട്ട് കിലോമീറ്റർ അകലെയുള്ള ലങ്കയുടെ മാന്നാർ ദ്വീപ് കാണാൻ ആകുമോ എന്ന്. അവ്യക്തമായി രാമ സേതു അഥവാ ആദംപാലത്തിൻ്റെ കഷ്ണം കാണാം എന്നതൊഴിച്ച് മറ്റൊന്നും കാണുന്നില്ല. നമുക്ക് ഒരു ബോട്ട് കിട്ടുമെങ്കിൽ അങ്ങോട്ട് പോയാലോ എന്ന എൻ്റെ ബാലിശമായ ചോദ്യത്തിന് 'പൊക്കോ ഒറ്റയ്ക്ക് ലങ്കൻ സൈന്യം പോക്കും-മുന്പാണെങ്കിൽ തമിഴ് പുലികൾ പോക്കിക്കൊണ്ട് പോയി ചാവേർ എങ്കിലും ആക്കിയേനെ". ഷഹീർ ഭായിയുടെ തമാശകൾ അത്തരത്തിൽ ആസ്വാദിച്ചുകൊണ്ട് മണൽ തിട്ടയുള്ള തീരത്ത് നിന്ന ലൈഫ് ഗെഡിനോട് മലയാളത്തിൽ തന്നെ ചോദിച്ചു "അന്ത ദ്വീപിലേക്ക് ബോട്ട് സർവ്വീസ് ഉണ്ടകുമാ".
"നാല് മാസം ഒഴിച്ച് ഇവിടവും അവിടവും കടൽ വന്ന് മൂടും" എന്ന് മറുപടി.
ധനുഷ്‌കോടിക്കും രമേശ്വരത്തിനും രാമ മിഥോളജിയുമായി അഭിഭാജ്യ ബദ്ധം ഉണ്ട്. പാണ്ഡ്യാസാമ്രാജ്യത്തിൻ്റെ സ്വാധീനം കൊണ്ടാകാം പല ആഗ്യാന ഭേദത്തോടെയുള്ള രാമായണം ഇന്തോനേഷ്യ -കന്പോടിയ-മലേഷ്യയിലെക്കെ സുപരിചിതം ആണല്ലോ. അപ്രകാരം രാമൻ ധനുസ്സ് കൊണ്ട് പാലം തുടങ്ങേണ്ട ഭാഗം രേഖപെടുത്തിയ ഇടമാണിവിടം. പവിഴപുറ്റുകളിൽ നിന്നും രൂപം കൊണ്ട കുറച്ചെക്കെ പൊള്ളയായ പൊന്തിക്കിടക്കുന്ന കല്ലുകൊണ്ടാകാം അല്ലെങ്കിൽ പ്യൂമിസൈറ്റ് പാറകൾ കൊണ്ടാകാം രാമസേതു നിർമ്മിച്ചത്. അത്തരം കല്ലിൻ്റെ ഉദാഹരണം പരിസരത്തെ ക്ഷേത്രങ്ങളിൽ വെള്ളത്തിൽ ഇട്ടിട്ടുണ്ട്.
മടക്കവഴിയിൽ പ്രാതൽ തനത് മീൻ പൊള്ളിച്ചത് ആകാമെന്ന് ഞങ്ങൾ തീരുമാനിച്ചു. ആദ്യം കയറിയ വഴിയോര കുടിലിലെ മത്സ്യം അത്ര പുതിയത് ആയി തോന്നിയില്ല. രണ്ടാമത് പുക കണ്ട കുടിലിൽ കയറി. കൂട്ടത്തിൽ മീൻ ചീഞ്ഞതും മേന്മയുള്ളതും തിറിച്ചറിയാനുള്ള ശേഷിഎനിക്കാണെന്ന് തോന്നി. സ്വാതവേയുള്ള എൻ്റെ വിലപേശൽ സ്വാഭാവം അവിടേയും പ്രയോഗിച്ചു. പ്രശാന്ത് പറഞ്ഞു മതിയണ്ണാ പാവങ്ങൾ നമ്മൾ വലിയ ഹോട്ടലിൽ കയറിയാൽ ഇതിനൊക്കെ ആയിരവും രണ്ടായിരവും കൊടുക്കണം. പിന്നെ ഞങ്ങളും അവരിൽ ഒരാളായി ഞാൻ തീ പെരുക്കാനും മീൻ മറിക്കാനും നിന്നു. അവിടെ താമസിക്കുന്നവർക്ക് പെൻഷൻ ഇല്ല. തമിഴ് നാട്ടിലെ വേറൊരു ജില്ലയിൽ വോട്ട് ഉണ്ട്. വെളിച്ചം ചെറിയ സോളാർ വച്ചാണ് ഉണ്ടാക്കുന്നത്. സർക്കാർ സ്ഥിര നിർമിതികൾ ഒന്നും അനുവദിക്കില്ല. കൂട്ടിക്കഴിക്കാൻ തലേ ദിവസം വാങ്ങിയ പകുതി കേടായിത്തുടങ്ങിയ ജയിൽ ചപ്പാത്തി കാറിൽ നിന്നും എടുത്തു. പിന്നെയും മീൻ ബാക്കിയായി അടുത്ത പീടികയിൽ നിന്നും ഒരു ബ്രാഡ് വാങ്ങി വന്നു ആ സാധു മനുഷ്യൻ. ഇദ്ദേഹത്തിൻ്റെ ഭാര്യ ആണെന്ന് തോന്നുന്നു കുറച്ച് പച്ചരി കഴുകികൊണ്ട് പോകുന്നത് കണ്ടിരുന്നു. ചൂടോടെ ആ മനുഷ്യൻ ഒരു തവി വറ്റുമായി വന്നു. വേണ്ട വേണ്ട മറ്റ് രണ്ടുപേരും പറയാൻ തുടങ്ങവേ സ്നേഹത്തോടെ തരുന്നതല്ലേ ചേട്ടാ പകുതി മതിയെന്ന് പറഞ്ഞ് ഞാനത് വാങ്ങി പിന്നെയും അകത്തുപോയി ചൂടുള്ള ധാരാളം വെള്ളം ചേർത്ത മുളകിട്ട മീൻ ചാറുമായിവന്നു ആ പാവം. അവർ ദരിദ്രർ ആണ് പക്ഷേ മാനുഷ്യത്വത്തിലും സ്നേഹിക്കുന്നതിലും എന്നേക്കാൾ വളരേ മുന്നിലാണവർ എന്ന് തോന്നി.
തകർന്ന ആവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും ഫോട്ടോ എടുക്കുപോൾ ഉള്ളിൽ ഒരു നീറ്റൽ അനുഭവിച്ചു. ഇത് വിനോദിക്കാൻ പറ്റിയ ഇടമല്ലടോ എന്ന് മനസാക്ഷി പറഞ്ഞ്‌കൊണ്ടിരുന്നു. ശ്വാസവും, സ്വത്തും, സ്വാപ്നവും ഒരു നിമിഷത്തെ തിരമാലയിൽ തകർന്നിടം. ഭൂമിയിൽ സ്വന്തമാക്കാനോ അഹങ്കരിക്കാനോ ഒന്നും ഇല്ലാ എന്ന ബോദ്ധ്യം പിന്നെയും ഉണ്ടാകുന്നിടം ധനുഷ്കോടിക്ക് വിട!

No comments:
Post a Comment