Monday, April 6, 2026

അൻപതു വർഷം (17,800 ദിനം) ഭൂമിയിൽ ജീവിച്ചവനാകുന്നു ഞാൻ

രാമചന്ദ്രൻ മാഷ്, 1980ൽ മേയ് മാസത്തിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് എന്ന മലയോര പട്ടണത്തിൽ നിന്നും പാലോട്ടേക്ക് പോകുന്ന വഴിക്ക് പിന്നാക്കഗ്രമമായ "കുറുപുഴ" എന്ന സ്ഥലത്തെ സർക്കാർ എൽ.പി.എസ് സ്കൂളിലേക്കുള്ള ഫോമിൽ എഴുതിച്ചേർത്ത ജനനത്തീയതി പ്രകാരം നാളെ (07/04/2026) അൻപതു വർഷം (17,800 ദിനം) ഭൂമിയിൽ ജീവിച്ചവനാകുന്നു ഞാൻ. പ്രായം ഇതിൽ കൂടുതലാകാൻ സാധ്യത ഉണ്ട്. വൈയ്യക്തികമായി തന്നെത്തന്നെ പരിചയപ്പെടുത്തുക എന്നത് മുഷിപ്പൻ രീതിയാണ്. അതിൽ അയാളുടെ കാല-ദേശത്തിൻ്റെ പൊതുവായ അനുഭവം ഇല്ലെങ്കിൽ പ്രത്യേകിച്ചും. ജീവിതത്തിൽ എന്തെങ്കിലും മേൽവിലാസം ഉണ്ടാക്കിയവർ പൊതുവിൽ; കുട്ടികാലത്തെ ദുരനുഭവങ്ങളും പ്രതികൂല അവസ്ഥകളെയും വിവരിക്കവേ അതിൻ്റെ ചുറ്റുവട്ടത്തുള്ളവരെ പ്രതിസ്ഥാനത്ത് നിറുത്താറുണ്ട്. പക്ഷേ, ഭവന അസ്ഥിരത്വവും അക്കാരണത്താലുണ്ടായ തുടരെത്തുടരെ മാറേണ്ടിവന്ന സ്കൂൾ പഠനം, ക്ഷയിച്ചുപോയ കുടുബം, 1970-80കളിലെ പൊതുവായ ദാരിദ്ര്യം ഒക്കെ ഉണ്ടായിരുന്നെങ്കിലും കുടുബത്തിലെ ഏഴാമനും അവസാനത്തെ ആളും, കൃശഗാത്രനും, അനാരോഗ്യവാനുമായ എനിക്ക് ഇക്കാരണത്താലൊക്കെ അമിത ലാളന വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ഒറ്റപ്പെട്ട വിവേചനവും അവഗണനയും നൽകിയവരേ നന്ദിയോടെ സ്മരിക്കുന്നു. ഏതൊരു വ്യക്തിയിലും ഉൾപ്രേരണയുടെ അഗ്നി ജ്വലിക്കണമെങ്കിൽ ബല്യത്തിൽ കുറച്ചെങ്കിലും പ്രതികൂല ചുറ്റുപാട് ഉണ്ടായേ മതിയാകൂ. അക്കാലത്തൊക്കെ കുട്ടികൾക്ക് സ്വഭവനം അന്യ ഭവനം, സ്വപറമ്പ് അന്യ പറമ്പ് എന്ന കാര്യമായ വ്യത്യാസം അനുഭവിക്കേണ്ടി വന്നിട്ടില്ല. മുതിർന്ന ആർക്കും ഞങ്ങളുടെ മേൽ ശാസനാധികാരവും സംരക്ഷമനോഭാവവും ഉണ്ടായിരുന്നു. അതിർത്തികൾ വകവയ്ക്കാതെ കുട്ടികൾക്ക് സഞ്ചരിക്കാമായിരുന്നു. ഏത് പറമ്പിലേയും നിലത്ത് വീഴപ്പെട്ട ഫലങ്ങൾ കുട്ടികൾക്ക് സ്വന്തമായിരുന്നു. വിശപ്പ് സമ്മാനിച്ച മണവും രുചിയും സ്കൂൾ വരാന്തകളിൽ വാഴയിലയിലോ, വട്ടത്താമരയിലയിലോ വിളമ്പുന്ന ഡാൽഡ ചേർത്ത്; മുളകും കടുകും ഇട്ട് താളിച്ച ഗോതമ്പ് ഉപ്പുമാവിന് ഉണ്ടായിരുന്നു. ഹൈസ്കൂൾ കാലത്ത് സർക്കാർ തുടങ്ങിയ പയറും കഞ്ഞിയും അനുഭവിക്കാൻ ഞങ്ങളിൽ ചിലർ വിളമ്പൽ കാരുടെ റോളെടുത്തു. അങ്ങനെ അലുമിനിയം തോട്ടിയിൽ കൂടുതൽ പയറും കുറച്ചു കഞ്ഞിയും സ്വന്തമാക്കുമായിരുന്നു. അച്ചടക്കത്തിൻ്റെ കെട്ടുപാടുകളില്ലാത്ത കാമ്പസാണ് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലേത് എന്നത് പ്രസിദ്ധമാണ്. വ്യക്തിപരമായി എനിക്കതിൽ കൗതുകമൊന്നും തോന്നിയിരുന്നില്ല. കാരണം; ആറ്റിങ്ങലിനടുത്തുള്ള ആലംകൊട് LPSൽ രണ്ടാം ക്ലാസിലായിരിക്കെത്തന്നെ വെള്ളിയാഴ്ചകളിൽ ബാബു, യുസിഫ് എന്നീ വികൃതികളോടൊന്നിച്ചു വഴിഅതിരുകളിൽ കാണുന്ന തുടലിപ്പഴവും നാടൻ കൈതച്ചക്കയും കഴിച്ച് ഏതെങ്കിലും നീർചാൽ ലക്ഷ്യമാക്കി നടക്കും, അടക്കയുടെ പോള കൊണ്ട് മാനത്തുകണ്ണി മീൻ പിടിച്ച് രസിച്ചിട്ട് വരാൻ നേരം അതിൽ തന്നെ തിരികെവിടും. പലപ്പോഴും സ്കൂളിൽ തിരികെ എത്തുപ്പോഴേക്കും അടുത്ത പീരിയഡ് തുടങ്ങിയിട്ടുണ്ടാകും, തുടർന്ന് തുട പൊട്ടുമാറുള്ള ചൂരൽ പ്രയോഗത്തിനു നിന്നുകൊടുക്കുകയും ചെയ്യും. ആറാം ക്ലാസ്സോടെ ഹൈസ്കൂൾ പഠനത്തിന് ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഉള്ള കന്യാകുളങ്ങര സർക്കാർ ബോയ്സ് എത്തിയപ്പോൾ വിദ്യാർത്ഥിരാഷ്ട്രീയ പരീക്ഷണം നടത്തുകയും എട്ടാം ക്ലാസ്സോടെ പ്രമുഖ വിദ്യാർത്ഥിസംഘടനയുടെ യുണിറ്റ് സെക്രട്ടറിയാവുകയും ചെയ്തു. ഇക്കാരണത്താൽ ക്ലാസ്സിൽ ഇഷ്ടമുള്ളപ്പോൾ കയറാനും ഇറങ്ങി പോകാനും കഴിയുമായിരുന്നു. ഇക്കാലത്താണ് കൊച്ചിറ ഗ്രാമീണ ഗ്രന്ഥ ശാലയിൽ അംഗത്വംമെടുത്ത് വായനയിലൂടെ ലോകത്തെ വിശാലമായി കാണാൻ തുടങ്ങി. അന്ന് സോവിയറ്റ് യൂണിയനിൽ നിന്നും ഒന്നാന്തരം ആർട്ട് പേപ്പറിൽ അച്ചടിച്ച വിപ്ലവ മലയാളം പുസ്തകങ്ങൾ ധാരാളമുണ്ടായിരുന്നു അവിടെ. ആദ്യം വായിക്കാനെടുത്ത പുസ്തകം ഇപ്പോഴും ഓർക്കുന്നു വെളുത്ത കവർ പേജിൽ ലെനിൻറെ രേഖാചിത്രവും ചെമന്ന കൊടിയുമുള്ള "1917 റഷ്യൻ വിപ്ലവം -വ്ലാദിമിർ ഇലിച്ച് ഉല്യാനോവ് ലെനിൻ " ആയിരുന്നു അത്. സ്വാധീനിച്ച മറ്റൊരു പുസ്തകം സ്കൂൾ ഭൂമിശാസ്ത്ര അദ്ധ്യാപകരിൽ നിന്നും ഞാൻ ഏഴാം ക്ലാസ് വരെ ധരിച്ചുവച്ചിരുന്നത് ഭൂമി പന്തുപോലെയെന്നും അതിൻ്റെ ഉള്ളിലാണ് നാമെന്നുമായിരുന്നു. കളറിൽ അച്ചടിച്ച എം.പി.പരമേശ്വരന്റെ ‘പ്രപഞ്ചരേഖ’ എന്ന അത്യാവശ്യം വലിപ്പവും കനവുമുള്ള പുതകമാണ് ആധാരണ മാറ്റിപ്പിച്ചതും, പ്രകാശത്തേക്കാൾ വേഗതയുള്ള വേറെ കണമുണ്ട് ടീച്ചറെ എന്ന് ക്ലാസ്സിൽ തർക്കിക്കാൻ മാത്രം ധൈര്യം കിട്ടിപ്പിച്ചതും. മലയാളം അദ്ധ്യാപകനായിരുന്ന മുൻ MLA യും നാടകകൃത്തുമായ പിരപ്പൻകോട് മുരളിസാർ "ഗീതയിൽ ഇല്ലാത്തതൊന്നും പുറത്തില്ലെന്നും പുറത്തുള്ളത് എല്ലാം ഗീതയിൽ ഉണ്ടെന്നും" ഏതോ പാഠ്യഭാഗത്തിനിടയിൽ പരാമർശിച്ചത് ഗീത വായിക്കണമെന്ന തോന്നലുണ്ടാക്കി. ഈ ഗ്രന്ഥശാലയിൽ നിന്നും അങ്ങനെയാണ് ഏഴ് വാള്യങ്ങളുള്ള ബ്രഹത്ത് ഗ്രന്ഥമായ "വിവേകാനന്ദ സാഹിത്യ സർവ്വസ്വം" വായന തുടങ്ങുന്നത്. ഇതിനെക്കുറിച്ച് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വകാര്യ അഹങ്കാരമായി ഞാൻ പറഞ്ഞുനടക്കുന്ന ഒരു കര്യമുണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിൻറെ പരമപ്രചാരകനായ എൽ.കെ അദ്വാനി പാർലമെന്റ് ലൈബ്രറിയിൽ നിന്നും ഇതിൻ്റെ ഇംഗ്ലീഷ് വേർഷൻ വായിക്കാൻ തുടങ്ങുന്നതിനും എട്ടുവർഷങ്ങൾക്ക് മുൻപേ ഞാൻ മലയാളത്തിലുള്ളത് വായിച്ചിരുന്നുവെന്നതാണത്. കൂടാതെ ടാർസർ 12ഭാഗങ്ങൾ, ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും, എം കെ ഗാന്ധിയുടെ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ, നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തൽ എന്നിവ വായിച്ചിരുന്നു. ഇതെക്കെ അപ്പോൾ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നുവോ എന്ന് ഇപ്പോൾ സംശയിക്കുന്നു. പക്ഷേ എൻ്റെ ചിന്താ പരിസരത്തെ വിപുലീകരിക്കാൻ ഈ വായന ഉതകിയിട്ടുണ്ട്. ഇതിനിടയിൽ ഉള്ള് ഉമിത്തീയിൽ എറിയുമ്പോലെ നീറുന്ന ഒരുകാര്യമുണ്ടായിരുന്നു. അത് മാത്യഭാഷയിൽ ആരോടും അത്യാവശ്യം തർക്ക-വിതർക്കങ്ങളിൽ ഏർപ്പെടാൻ മാത്രം കഴിവുണ്ടായിട്ടും എട്ടാം ക്ലാസ്സ് ആയിട്ടും ഇംഗ്ലീഷ് ഭാഷ അത്യാവശ്യം വായിക്കാൻ പോലും അറിയില്ല എന്നതായിരുന്നുവത്. ഹിന്ദിയും അങ്ങനെയായിരുന്നെങ്കിലും പുതുതായി വന്ന ഹിന്ദി ടീച്ചറിൻ്റെ സ്നേഹമസൃണമായ പ്രോത്സാഹനത്തോടെ "ഹിന്ദി ഭാഷാ സഹായി" വായിച്ച് വേഗമത് പരിഹരിച്ചു. ഇക്കഥ ഈ ടീച്ചർ കാലങ്ങൾക്കു ശേഷവും കുട്ടികളെ പ്രചോദിപ്പിക്കാൻ പറയുമായിരുന്നതായി അറിഞ്ഞിരുന്നു. സ്വത്വ ചിന്തകൾ ഓരോ വ്യക്തിയും അനുഭവിക്കേണ്ട വേദനയാണ്. അതൊരു ബുദ്ധൻറെ വേദനയിൽ ഒതുങ്ങുന്നതല്ല. അക്ഷരതെറ്റുകൾ ഉണ്ടാകുമെങ്കിലും കുറച്ചെക്കെ എഴുതുമായിരുന്നു-എന്നാൽ ഞാൻ എഴുത്തുകാരൻ അല്ല. പ്രീ-ഡിഗ്രി കാലങ്ങളിൽ ചെറിയചെറിയ പ്രസംഗങ്ങൾക്ക് സമ്മാനം കിട്ടിയിട്ടുണ്ടെങ്കിലും ഞാനൊരു പ്രാസംഗിഗനല്ല. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായിരുന്നിട്ടുണ്ടെങ്കിലും, ഇപ്പോഴും എല്ലാകര്യങ്ങളിലും വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിലും ഞാനൊരു രാഷ്ട്രീയക്കാരനല്ല. വരയും പെയിന്റിങ്ങും ശില്പവും വഴങ്ങിയതുകൊണ്ട് ഫൈനാർട്സ് കോളേജിൽ എത്തപ്പെടുകയും ചരിത്രത്തിലെ ഉത്തമ കലാകാരന്മാരെക്കുറിച്ച് പഠിക്കുകയും ചെയ്തുവെങ്കിലും കല-ഏതെങ്കിലും കാലത്ത് ആരാധനാലയ-കൊട്ടാര-മുതലാളിത്വ പിടുത്തത്തിൽ നിന്നും കുതറിമാറി നിന്ന ഒരു അസ്‌തിത്വ മഹത്വമുല്ല ഒന്നായി ഉള്ളതായി തോന്നിയിട്ടില്ല. കൂടാതെ കൂടുതൽ അറിയുംതോറും കർമ്മം കുറയും എന്ന പ്രശ്നവും ഉണ്ട് അക്കാദമിക പഠനത്തിന്. മറ്റൊന്ന് കലാചരിത്രത്തിൽ 36,000മുതൽ 17,000 പഴക്കമുണ്ടെന്ന് പഠിപ്പിക്കപ്പെടുന്ന ഫ്രാൻസിലെ ലസ്‌ക്കസ്സ് ഇന്നൊരു തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. 35,000 and 41,000 വർഷം പഴക്കമുണെന്ന് പറയുന്ന ലയൺ മെൻ എന്ന ശില്പവും ഒരു തട്ടിപ്പാകാനേ വഴിയുള്ളൂ . മാമ്മോത്തിന്റെ എല്ലിൽ പിൽക്കാലത്തു കൊത്തിവച്ച രൂപം യൂറോപ്യൻ കലാ മേന്മയുടെതെളിവായി കൃത്രിമമായി ഉണ്ടാക്കിയതാകാം. ഡാർവിൻറെ പരിണാമ സിദ്ധാന്തം തെളിയിക്കാൻ (മിസ്സിംഗ് ലിങ്ക്) വ്യാജമായി Charles Dawson എന്ന വ്യക്തിയാൽ സൃഷ്ടിക്കപ്പെട്ട രൂ Piltdown Man പോലെ. മറ്റൊരുദാഹരണം ഞാനും പങ്കെടുത്ത, 2017ൽ ദുബായിലെ എക്സ്പോ 2020ക്കു വേണ്ടി ഒരു ലോഗോ കോംപറ്റീഷൻ ഉണ്ടായിരുന്നു. മുന്ന് സ്ഥാനക്കാർക്കും പറഞ്ഞ പ്രകാരം സമ്മാനം കൊടുത്തെങ്കിലും. മത്സരത്തിൽ പെടാത്ത ഷെയ്ഖ് (ഓർക്കുക -മറ്റാരുമല്ല അല്ല) എലികോപ്ടറിൽ സഞ്ചരിക്കേ മരുഭൂമിയിൽ പ്രത്യേക ഇടത്ത് പരുന്തുകൾ അസാധാരണാവിധം പറക്കുന്നിടം കുഴിച്ചപ്പോൾ കിട്ടിയ പതിനായിരത്തോളം വർഷം പഴക്കമുള്ള റിങ്ങിനെ അടിത്തനമാക്കി ചെയ്ത ലോഗോയാണ് ഔദ്യോഗികമായി എടുത്തത്. ചരിത്രവും ഒരു പരിധിവരെ കൃത്രിമമായി സൃഷ്ടിക്കപ്പെടുകയാണ്. കൂടുതൽ പ്രാചാരണം കിട്ടുന്നത് സത്യമായി സത്യമായി അംഗീകരിക്കപ്പെടുന്നു. സ്വതന്ത്രമായി 80വർഷം പിന്നിട്ടിട്ടും പഴയ കൊളോണിയൽ അക്കാദമീഷ്യന്മാർ ഉണ്ടാക്കിയവച്ച അക്കാദമിക് പഠന ചട്ടക്കൂട് മാറിയെന്ന് തോന്നിയിട്ടില്ല. യൂറോപ്യൻ-വിക്ടോറിയ വംശീയ മേധാവിത്വം ഉറപ്പിച്ചു അപകർഷതാ ബോധം കുത്തിവയ്ക്കുന്നുവെന്ന കുഴപ്പവും ഉണ്ടിതിന്. അതിനാൽ കലാപ്രവർത്തനമാണ് ഒരു വ്യക്തിക്ക് ചെയ്യാവുന്ന ഉത്തമ കർമ്മമെന്നും കരുതുന്നില്ല. കേവലം ഉപജീവനത്തിനായി ഗണ്യമായ ഒരു സമയം ചെലവഴിക്കെണ്ടിവരുന്ന ഓരോ വ്യക്തിക്കും തന്നെത്തന്നെ അപമതിപ്പ് തോന്നും. മകൻ, സ്നേഹിതൻ, കാമുകൻ, സഹോദരൻ, ഭർത്താവ്, പിതാവ് എന്നീ തലത്തിലൂടെ കടന്നുപോകുപ്പോഴും എല്ലാവർക്കും അതാണ് തൻ്റെ പൂർണത എന്ന് തോന്നണമെന്നില്ല. ശാന്തമായി ഒറ്റക്ക് കുന്നിൻ മുകളിലോ, പുഴയോരത്തോ ഒന്നിനും വേണ്ടിയല്ലാതെ ഇരിക്കണമെന്നുണ്ട്. പക്ഷേ ജീവിതത്തിലെ കർമ്മബദ്ധങ്ങൾ ഒരിക്കലും അതിനനുവദിക്കാറില്ല. ഒരുതരത്തിൽ കൂടുതൽ അറിയുംതോറും നിഷ്ക്രിയത്വം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതായിരിക്കാം അക്കാദമിക് യോഗ്യത കൂടുതൽ ഉള്ളവരേക്കാൾ അതില്ലാത്തവർ കർമ്മ നൈരന്തര്യത്തിൽ മുഴുകുന്നത്. അര നൂറ്റാണ്ട് ജീവിച്ചവന്‌ അത്രയ്ക്ക് ജീവിതാനുഭവം ഇല്ലാത്തവരോട് എന്തെങ്കിലും കഴമ്പുള്ളത് വെളിപ്പെടുത്തേണ്ടതുണ്ടോ? എങ്കിൽ അവ: 1.ആധുനിക മനുഷ്യൻ വിഡ്ഢിയാണ് എന്നതാണ് അതിൽ ഒന്നാമതായുള്ളത്. യുവത്വത്തിൻറെ പകുതിവരെ ആരെക്കെയോ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുതകും വിധം മനുഷ്യനെ അച്ചടക്കമുള്ളവനാക്കാൻ സിലബസുകൾ നിശ്ചയിക്കുന്നു. കൂടുതൽ "മോൾഡാ"കുന്ന പ്രതിഭകൾക്ക് അവാർഡുകൾ കൊടുത്ത് കൂടുതൽ പേരെ അതിലേക്ക് ആകർഷിക്കുന്നു. (പാഠം: സ്വയം നിർണയിക്കാൻ അവകാശമില്ലാത്ത ലോകം) 2.വ്യക്തിക്കോ രാഷ്ട്രങ്ങൾക്കോ പോലും വ്യക്തമായ നിയന്ത്രണമില്ലാത്ത സുതാര്യമല്ലാത്ത "പേപ്പർ കറൻസി" സമ്പ്രാദായം വന്നതോടെ ഉല്പാദനവും അദ്വാനവും പ്രകൃതി വിഭവങ്ങളുമാണ് സമ്പത്ത് എന്നത് മാറി സൈനികവും നയതന്ത്രവും വഴി അനുകൂലമായ നിയമങ്ങൾ നിർമ്മിച്ച് വ്യാപകമായ മാധ്യമ പ്രചാരണത്തിലൂടെ അത് നിലനിറ്ത്തുക എന്നതാണ് വ്യക്തികൾ/രാഷ്ട്രങ്ങൾ പിന്നിലാണോ മുന്നിലാണോ എന്ന് നിശ്ചയിക്കുന്നത്. ( പാഠം: അധികാരമാണ് ധനം) 3. ഇന്ന് കാണാൻ കഴിയാത്ത, കഴിഞ്ഞ കാലങ്ങളിൽ ആഫ്രിക്കയിലൂം, അമേരിക്കയിലും, കേരളത്തിലും ഉണ്ടായിരുന്ന അടിമത്വത്തിനെകുറിച്ചു നീരസത്തോടെയേ നമുക്ക്‌ ഓർക്കാനാവൂ. അന്ന്‌ അടിമത്വമെന്നത്‌ ശരീരികമാണെങ്കിൽ ഇന്ന് സൂക്തമമായി നിരീക്ഷിച്ചാൽ വൻ മൂലധനശക്തിക്ക് മാദ്ധ്യമങ്ങൾ വഴി അനസൂതമായ പ്രചാരണത്തിലൂടെ മാനുഷൻറെ ചിന്തകളെ സ്വാധീനിച്ച് അവർ ഇച്ഛിക്കും വിധമുള്ള ഒരു മാനസിക അടിമത്വവും ഉണ്ടാക്കാൻ കഴിയുന്നു. സാമൂഹിക മാധ്യമങ്ങൾക്ക് മുന്തിച്ചയുള്ള ഇക്കാലത്ത് നിയന്ത്രണം അൽഗോരിതം വഴി വ്യക്തിയാധിഷ്ഠിതമായിട്ടുണ്ട്. ഇത് ഒരാളുടെ പോസ്റ്റ് എവിടെവരെ എത്തണം/എത്തേണ്ട/ എന്ത്‌ കാണണം/ കാണേണ്ട എന്ന് തീരുമാനിക്കാൻ കഴിയുന്ന വിധം രൂപംകൊണ്ട് ലോകത്തിലെ ഏറ്റവും ശക്തിയുള്ള ബിസിനസ്സ് ആയി മാറിയിട്ടുണ്ട്. ഇത്തരത്തിൽ തെരഞ്ഞെടുപ്പുകൾക്ക് മേൽ സംപൂർണ നിയന്ത്രണം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അതിനവർ കോഗ്‌നറ്റിക് ന്യുറോളജിയെ വരേ ആശ്രയിക്കുന്നു. (പാഠം: ഭൂരിഭാഗം മനുഷ്യരും ചിന്താതലത്തിൽ അടിമകളാണ്) 4.ജനാധിപത്യമെന്നത് ഏറ്റവും നല്ല ഭരണക്രമവുമായി ഞാനും കരുതിയിരുന്നു. (3)സൂചിപ്പിച്ച കാരണങ്ങളാൽ ജനമനസ്സിൻ്റെ ചിന്തയെ കൂട്ടമായി നിയന്ത്രിച്ചു മൂലധന ശക്തികൾക്ക് അവർ ഉദ്ദേശിക്കുന്ന വിധം ചലിപ്പിക്കാൻ ആകും. ലോകം പ്രത്യക്ഷത്തിൽ കാണുന്ന ഭരണക്രമത്തെത്തന്നെ നിയന്ത്രിക്കുന്നതിൽ AD 1118 മുതൽ ദി നൈറ്റ് ടെംപ്ലേറ്, 1776 മുതലുള്ള ഇല്ലുമിനാറ്റി, 1390 മുതലുള്ള ഫ്രീ മസോൺസ് മുതലായ രഹസ്യ സൊസൈറ്റികൾ, 16ആം നൂറ്റാണ്ടുമുതൽ ഇന്നുവരെ ലോക ബേങ്കിങ്, ഊർജ, ഔഷധ മേഘലയിലെ അതികായനായ റോത്തശ്ചിഡ് ഫാമിലി എന്നിവർ ലോകത്തെ പാർലമെൻറുകളെയും രാജകൊട്ടാരങ്ങളെയും വരെ നിയന്ത്രിക്കാൻ കഴിവുള്ളവരാണ്. ലോക മാധ്യമ, കായിക, വിനോദ, മുതലായവയുടെ നിയന്ത്രണം , തല്പര കക്ഷികൾക്ക് വിധേയത്വത്തിന് നൽകപ്പെടുന്ന അവാർഡുകൾ ഇവ വഴി അദൃശ്യമായി മനുഷ്യരെ നിയന്ത്രിക്കുന്നു. മേപ്പറഞ്ഞ സൊസൈറ്റികളിൽ അംഗമായിരുന്നവരുടെ പേരുകൾ പുറത്തറിഞ്ഞാൽ നമ്മൾ ഞെട്ടും. നിലവിലെ ഭരണക്രമങ്ങളെ തർക്കുക, സ്വത്തവകാശം ഇല്ലാതാക്കുക, കുടുബ സംവിധാനം ഇല്ലാതാക്കുക എന്നിവ ഇവരുടെ ലക്ഷ്യങ്ങളിൽ ചിലതാണ്. (പാഠം: നമ്മെ ഭരിക്കുന്നവർ ആരെന്ന് നമുക്കറിയാൻ വഴിയില്ല) 5.അവസാനമായി സങ്കല്പിക്കാറുണ്ട് അത് ഞാൻ ഒരുദിവസം സത്ത് പോയവനായാൽ എന്താകുമെന്നാണ്. ജീവിത ശൈലി രോഗങ്ങൾ പൊതുവിൽ ഇല്ലെങ്കിലും 24മണിക്കൂറും അസ്വസ്ഥതയുള്ള ഒന്നിലധികം തൊഴിൽ ജന്യ രോഗങ്ങൾ ഉണ്ട്. ആശ്രിതർ ഒരുപക്ഷേ അവരുടേതായ പകര-സംവിധാനങ്ങൾ കണ്ടെത്താൻ മാസങ്ങൾ എടുക്കാം. നാടും സ്നേഹിതന്മാർക്കും ഒരാഴ്ചയിൽ കൂടുതൽ എന്നെ ഓർക്കേണ്ട ആവശ്യമില്ല. സൂര്യനും ചന്ദ്രനും അതിന്റെ പ്രയാണത്തിൽ തരിമ്പുപോലും മാറ്റമുണ്ടാക്കില്ല. ശരീര പുഷ്ടിക്ക് ഭൂമിയിൽ നിന്നെടുത്തതെല്ലാം ഭൂമി മടക്കിവാങ്ങും. സത്യത്തിൽ സമ്പത്തെന്നത് താത്കാലിക കൈകാര്യ കർത്വത്തിനുള്ള അവകാശം മാത്രമാണ് . ആധുനിക അക്കാലത്തു് സമ്പന്നൻ ICUയിൽ തണുത്ത് വിറച്ച് മരിക്കേ ആരവങ്ങളില്ലാതെ ദരിദ്രൻ ആശുപത്രി വരാന്തയിൽ മരിക്കുന്നു. ( പാഠം: ഞാൻ എന്ന സ്വത്വത്തിന് അമിത പ്രാധാന്യം ഇല്ല- നാം ഇല്ലെങ്കിലും ലോകത്തിന് ഒന്നും സംഭവിക്കില്ല.)

Monday, December 8, 2025

തിരഞ്ഞെടുപ്പ് ദിനത്തിലെ (09 /12-2025) ചില ജനാധിപത്യ ചിന്തകൾ

. സ്വാഭാവികമായും സ്ഥിരതയുള്ള ഒരു ജനക്കൂട്ടത്തിനിടയിൽ പലേകരണങ്ങൾകൊണ്ടും കലഹം ഉണ്ടാകും.പ്രത്യേകിച്ച് വിഭവങ്ങളേയും ഇണയേയും ലഭ്യമാക്കുന്ന കാര്യത്തിൽ. ഈ ഭിന്നതയെ മറന്ന് അവരെ പിന്നേയും ഒരുമിപ്പിക്കുന്നത് കൂട്ടത്തിന്റെ നിലനില്പിന് ബാഹ്യമായുണ്ടാകുന്ന ഭീഷണിയാണ്. അത് മറ്റൊരു ജനസഞ്ചയത്തിൽ നിന്നോ, പ്രകൃതി ഭീഷണിയിൽ നിന്നോ ആകാം. ഈ സാഹചര്യത്തിൽ നിന്നാകാം ബലപ്രയോഗം കൊണ്ടോ, ആസൂത്രണ സംബന്ധിയായ മികവ്‌ കൊണ്ടോ, പരസഹായമനസ്ഥിതി മുൻനിർത്തിയോ ഒരാൾ സ്വാഭാവികമായും നേതാവായി ഉയർന്നുവരും. ഇങ്ങനെയുണ്ടാകുന്ന-ഗ്രാമ-നഗര-നാട്-രാഷ്ട്ര-സാമ്രാജ്യങ്ങളിലെ ഭരണനായകത്വം സാർവത്രിക വേട്ടവകാശാത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാൻ തുടങ്ങിയത് 19-ആം നൂറ്റാണ്ടോടെ ആണെന്നാണ് അറിയപ്പെട്ട ചരിത്രം. ബി.സി.3100 ഓളം പഴക്കമുള്ള മോസപ്പൊട്ടോമിയയിലെ സുമേറിയൻ നഗരങ്ങളിൽ "പുരുഷസഭ"കളും,BC500 ഓടെ ഗ്രീസിലും റോമിലും പുരുഷ പ്രഭുക്കൾക്ക് മാത്രം പൗരാവകാശമുള്ള തെരഞ്ഞെടുപ്പ് രീതിയും, വേദകാലത്ത് ബ്രാഹ്മണർക്ക് വീറ്റോ അധികാരമുള്ള-ക്ഷത്രിയ വൈശ്യ ജാതികൾ മാത്രം ഉൾകൊള്ളുന്ന ഒരു സഭ/സമിതി രൂപങ്ങൾ ബിസി 1500-600 കാലളവിൽ വടക്കേ ഇന്ത്യയിലും; രാജകുടുംബാംഗവും ക്ഷത്രീയരും മാത്രം ഉല്കൊണ്ട ഗണ രാജ്യങ്ങൾ അഥവാ മഹാജനപഥങ്ങൾ എന്ന പേരിൽ ബിസി 6-ആം നൂറ്റാണ്ടുമുതൽ എ.ഡി 3ആം നൂറ്റാണ്ടുവരെ തെക്കേ ഇന്ത്യയിലെ സംഘം തമിഴകത്തും നിലനിന്നിരുന്നു. 1215ൽ ഇംഗ്ലണ്ടിൽ ഉണ്ടായ മഗ്നകാർട്ടയും, 1776ലെ അമേരിക്കൻ വിപ്ലവവും, 1789ലെ ഫ്രഞ്ച് വിപ്ലവവും ജനായത്ത് സംവിധാനത്തിന് അടിത്തറ ഇട്ടു. എങ്കിലും; 20-ാം നൂറ്റാണ്ടോടെ മാത്രമാണ് സ്ത്രീകൾക്ക് വോട്ടവകാശം ഉണ്ടായത്. സാർവത്രിക വോട്ടവകാശമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്നത് നമുക്ക് അഭിമാനിക്കാം. ലോകത്ത് ഇനിയും ഉണ്ടാകാൻസാധ്യത ഉള്ള ഭരണഘടകൾക്ക് മാതൃകയാണ് നമുക്കുള്ള ഭരണഘട എന്നതിൽ നാം അഭിമാനിക്കണം. പക്ഷേ ജനാധിപത്യത്തിലെ പണാധിപത്യവും; അതുവഴി പാരമ്പര്യ/നവമാധ്യമങ്ങളിലെ മൂലധന താല്പര്യങ്ങളും; ഹൃജുവായി വൻതോതിൽ വെട്ടുബാങ്ക് സൃഷ്ടിക്കാൻ ജാതി-മത ഭിന്നത സൃഷ്ടിക്കലും ഇന്ന് ഇന്ത്യൻ ജനാധിപത്യത്തെ ദുർബലമാക്കുന്നുണ്ട്. 2019ലെ രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത ഉത്ഭവ ഫണ്ട് അനുവദിക്കുന്ന 'ഇലക്ടറൽ ബോണ്ട് പദ്ധതി പൂർണമായും ജനാധിപത്യയത്തിനെ ചങ്ങാത്ത മുതലാളിത്വത്തിൻ്റെ നിയന്ത്രണത്തിൽ ആക്കാനുള്ളതായിരുന്നു. ഈ നിയമത്തിന് ഭരണപക്ഷം മാത്രമല്ല ഉത്തവാദികൽ.തങ്ങൾക്കും കിട്ടിയേക്കാവുന്ന ഫണ്ട് മോഹികളായ, ആശയപരമായ കെട്ടുറപ്പ് ഇല്ലാത്ത, വിശാലമായ ജനാധിപത്യ താല്പര്യങ്ങളെ മുൻനിർത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനുള്ള ത്യഗമനസ്ഥിയില്ലാത്ത ശുഷ്ക്കിച്ച പ്രതിപക്ഷം കൂടിയാണ്. ഭാഗ്യവശാൽ സുപ്രീം കോടതി അജ്ഞാത ഫണ്ടിങ് തടഞ്ഞിട്ടുണ്ട്. മറ്റൊന്നാണ് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ നടപടികളെ വിചാരണ ചെയ്യാനാവില്ല എന്ന കേന്ദ്ര നിയമ ഭേദഗതിയും ഇന്ത്യൻ ജനാധിപത്യത്തിനെ ദുർബലപ്പെടുത്തുന്നു. ആധുനിക മനശാസ്ത്ര മാനദണ്ഡങ്ങൾ കൊണ്ട് "ഭിന്നിപ്പിച്ച് ഭരിക്കുക"എന്ന പുരാതന ആശയത്തെ മീഡിയകൾ വഴി സമർദ്ധമായി രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നു (ബ്രിട്ടീഷുകാര് ആദ്യമായി ചരിത്രത്തിൽ തുടങ്ങി വച്ചതല്ല ഇത് എന്നതാണ് സത്യം). ഗോത്രവികാരങ്ങൾ മുതൽ ആചാര-വിശ്വാസ-ഭാഷ-ജാതി-മത-സ്വത്വബോധ ഭിന്നതകൾ ഇതിനായി ഉപയോഗിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധർ എന്ന് സ്വയം കരുതുന്ന മലയാളികളെ ജനങ്ങളുടെ ജീവിതവുമായി ഒരുബന്ധവും ഇല്ലാത്ത ഇക്കിളിക്കഥകൾ കൊണ്ടുപോലും സ്വാധീനിക്കാൻ പറ്റുന്നുണ്ട്. സൂര്യ നെല്ലി, സരിത,സ്വപ്ന ഉദാഹരണം. കൂടാതെ സൗമ്യ, ദൽഹി അതിജീവിത പോലുള്ള നനിഷ്ഠൂ കൊലപാതകങ്ങൾ വരെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുപോൾ ആരോഗ്യ, വിദ്യാഭ്യാസ, മൗലിക അവകാശ, അടിസ്ഥാന വികസന, വിവരാവകാശ സുതാര്യത, തൊഴിൽ, തുല്യനീതി, വൈകികിട്ടുന്ന നീതി പോലുള്ള അടിസ്ഥാന ജനകീയ കാര്യങ്ങൾ അവഗണിക്കപ്പെടുന്നു. പാർലമെൻറ് മെമ്പർമാർ നിയമ-വികസന ആസൂത്രണകാര്യങ്ങളിൽ അവർ നൽകിയ സംഭാവനകൾ വിവരിച്ചു വോട്ടുനേടേണ്ടിയിടത്ത് ഒരു പഞ്ചായത്ത് മെമ്പർ ചെയ്യണ്ട തെരുവുവിളക്ക് ഇട്ടുവെന്ന് വരെ അവകാശപ്പെട്ട് വോട്ടുനേടാൻ ഉളുപ്പില്ലാത്ത ജനാധിപത് എല്ലാത്തരം ഭരണസംവിധാനങ്ങളെയും രഹസ്യമായി നിയന്ത്രിക്കുന്നതായി കരുതുന്ന ഒരു കാര്യമുണ്ട് അത്: പന്ത്രണ്ടാം നൂറ്റാണ്ടോടെ ഉണ്ടായിവന്ന ഓർഡർ ഓഫ് നൈറ്റ് ടെംപ്ലേർ (Order of The Knights Templar-OTKT), പിന്നീടുണ്ടായ "ഫീമേഷൻ (Feemasons) തുടർന്ന് 1777ൽ രൂപം കൊണ്ട ഇല്ല്യൂമിനേറ്റി (illuminati) എന്നീ നിഗൂഢ കൂട്ടായ്മയിലൂടെ ലോകത്ത് നിലനിൽക്കുന്ന "ഡീപ് സ്റ്റേറ്റ്" സ്വാധീനമാണ്. ഇപ്പറഞ്ഞ സംഘടനകളിൽ ഒന്നിലെങ്കിലും അംത്വമില്ലായിരുന്ന യൂറോപ്യൻ ജ്ഞാനോദയത്തിന് ശേഷം ജീവിച്ച മുൻനിരലോക നേതാക്കന്മാർ ഇന്ത്യയിലും പുറത്തും കുറവാണ്. ലോകത്തിലെ ബാങ്കിങ്-കറൻസി സംവിധാനങ്ങളെ നിഗൂഡമായി നിയന്ത്രിക്കുന്ന ഇവർ ലോകത്തുള്ള ജനാധിപത്യസംവിധാനങ്ങളേയും രാജവാഴ്ചയേയും വരുതിയിലാക്കുകയും; ശാസ്ത്ര, കായിക, കലാ, സാഹിത്യ, ഔഷധ നിർമ്മാണങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന കാര്യം കേവലം നിഗൂഢ സിദ്ധാന്തമായി അവഗണിക്കാൻ ആവില്ല. ആഗോള ഭീകരത, ആഗോള വാർത്ത ഉത്ഭവ കേന്ദ്രങ്ങൾ ഇവ ഉപകരണങ്ങളാക്കി ഇവർ തന്നെയാവാം ആയുധവ്യാപാരം ശക്തിപ്പെടുത്തുന്ന യുദ്ധങ്ങളുടെ ഗുണഭോക്താക്കളും. ഇന്നത്തെ യൂറോപ്യൻ രാഷ്ട്രങ്ങളെ 17ആം നൂറ്റാണ്ടുമുതൽ സമ്പന്നമാക്കിയത് വ്യവസായിക വിപ്ലവവും ജ്ഞാനോദയവും മാത്രമല്ല നിഷ്ടുരമായ കടൽ കൊള്ളകളും, ആഫ്രിക്കൻ ഏഷ്യൻ രാഷ്ട്രങ്ങളെ കോളനികളാക്കി വിഭവങ്ങൾ കൊള്ളയടിച്ചതും കൂടി കൊണ്ടാണ്. ചുരുക്കത്തിൽ പഴയകാല അടിമത്വ൦ ശാരീരികമായിരുന്നെങ്കിൽ ഇന്നത് സൂക്ഷമായി ചിന്തകളുടെ പാറ്റേണുകളെപ്പോലും നിയന്തിക്കാൻ പ്രാപ്തമായ ആധുനിക വിദൂര-അജ്ഞാത സംവിധാനങ്ങളായി പരിവത്തിക്കപ്പെട്ടു. തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പാണ് പൊതു തെരെഞ്ഞടുപ്പുകളിൽ ഗ്രാമീണ വോട്ടറന്മാരെ സംബദ്ധിച്ച് ഏറ്റവും അധികം ആത്മ സംഘർഷം ഉണ്ടാക്കുന്നത്. സ്ഥാനാർത്ഥികളെല്ലാം രാഷ്ട്രീയാതീതരായി ചിരപരിചിതരും പ്രിയപ്പെട്ടവരും ആയിരിക്കും. എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ. വൽക്കഷണം : കേരളത്തിൽ എന്തിനും ഏതിനും പൊതു താല്പര്യ ഹർജിയുമായി നടക്കുന്ന ഒരുത്തനും ഇല്ല തെരെഞ്ഞടുപ്പുകളിൽ നിയമവിരുദ്ധമായ പ്ലാസ്റ്റിക്ക് ഫ്രക്സുകൾ, തോരണങ്ങൾ ഉപയോഗിക്കുന്നതിനെതിരേ കോടതിയിൽ പോകാൻ. മാത്രമല്ല കാപട്യമാണ് രാഷ്ട്രീയ പാർട്ടികളുടെ പരിസ്ഥിതി സ്നേഹം എന്നതിന് ഇതൊരു തെളിവാണ്.

Monday, September 8, 2025

രഹസ്യം തേടി

ഗൗരവമുള്ള കാര്യങ്ങൾ ഓണാവധിയുടെ ആലസ്യത്തിനിടയിൽ പോസ്റ്റണ്ടാ എന്ന് കരുതി മാറ്റിവച്ചത് ഇപ്പോൾ വെളിപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ് അമേരിക്കൻ-യഹൂദ-ബ്രിട്ടീഷ് അച്ചുതണ്ട് ഒന്ന്-രണ്ട് നൂറ്റാണ്ടായി ലോകത്തെ സാമ്പത്തിക രാഷ്ട്രീയ ക്രമത്തെ അടക്കി വാഴുന്നുവെന്ന ചിന്ത ഇതിനെക്കുറിച്ച് പഠിക്കാൻ പ്രേരിപ്പിച്ചു. യൂറോപ്പും അമേരിക്കയും ചേരുന്ന പശ്ചാത്യചേരിയെ അപേക്ഷിച്ച് കൂടുതൽ മാനവ-പ്രകൃതി വിഭവങ്ങൾ ഉള്ള ഏഷ്യനാഫ്രിക്കൻ രാഷ്ട്രങ്ങൾ എന്തുകൊണ്ട് ദരിദ്രമായി തുടരുന്നുവെന്നതും ഇതിന് കാരണമായി. ഇതൊരു അഭംഗുരം തുടരുന്ന അദൃശ്യമായ ഒരു ചതിയുടെ ചരിത്രമാണ്. ഇന്നിൻ്റെ ലോകക്രമം നിശ്ചയിക്കുന്നതും ഇതാണ്. ഇത് മനസ്സിലാക്കാൻ അല്പം സാമ്പത്തിക ഇടപാടുകളുടെ ചരിത്രം ഓർക്കേണ്ടതുണ്ട്. ചരിത്രത്തിലെ ആദ്യഘട്ടത്തിലെ സാധനങ്ങളുടെ പരസ്പര കൈമാറ്റ ഇടപാടുകൾ പിന്നീട് സ്വർണം, വെള്ളി, വെങ്കല നാണയങ്ങൾ ഏറ്റെടുക്കുകയുണ്ടായല്ലോ? ആദ്യത്തെ പേപ്പർ കറൻസി 11-ാം നൂറ്റാണ്ടോടെ ചൈനയിൽ നിലവിൽ വന്നെങ്കിലും ഇത് ആഭ്യന്തര ഉപയോഗത്തിൽ പരിമിതമായിരുന്നു. ബാങ്കിംഗ് സാമ്രാജ്യത്തിന്റെ അടിത്തറയിട്ട മയർ ആംഷെൽ റോഥ്സ്ചൈൽഡ് (Mayer Amschel Rothschild) 1CE മുതൽ 8CE വരെ യുക്രെയ്ൻ ഭരിച്ച ഖസറിയൻ ഗോത്ര കൊള്ളക്കാരുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന അഷ്‌ക്കനാസി ജൂതനാണ്. യഥാർത്ഥത്തിൽ യാക്കോബാ (ഇസ്രായീൽ/ യഹ്‌ക്കൂബ് നബി) കുടുബപാരമ്പര്യം ഇല്ലാത്ത ഇവർ ഷാമാനിസം, ടെങ്ക്രിസം എന്നിവ പോലുള്ള പരമ്പരാഗത തുർക്കിക/മംഗോളിയൻ ആചാരങ്ങൾ പിന്തുടർന്നവരായിരുന്നു. യുറേഷ്യ രാജ്യാന്തര കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന സ്വർണത്തിനെ കൊള്ള ചെയ്തിരുന്ന ഖസറിയ ഗോത്രക്കാരാണ് യൂറോപ്പിൽ ആദ്യമായി “പ്രതിജ്ഞാപത്രങ്ങൾ “ (Representative Money)എന്ന റസീപ്റ്റ് കറൻസികൾ ഇറക്കിയത്. ആദ്യ കാലത്ത് ഒരു രാജ്യത്തുനിന്നും സ്വർണം നൽകി പകരം കിട്ടുന്ന ടി. റസീപ്റ്റുമായി കൊള്ളക്കാരെ ഭയക്കാതെ മറ്റൊരു രാജ്യത്ത് ഇവർ സ്ഥാപിച്ച ബാങ്കിൽ നിന്നും തുല്യയുമായ സ്വർണം കരസ്ഥമാക്കാമായിരുന്നു. കൊള്ളക്കാർ തന്നെ ഖസറിയന്മാർ ആയതിനാൽ അവരിലൂടെ ഉള്ള സ്വർണ നീക്കത്തിന് വഴിയിൽ ഏതൊരു തടസവും ഇല്ലായിരുന്നു. “പ്രതിജ്ഞാപത്രങ്ങൾ" ഈടായ സ്വർണ്ണം കൂടാതെ പല്ലപ്പോഴും കൈമാറി കൈമാറി ഇടപാടുകൾ നടന്നതിനാൽ ഖസറിയൻ ബാങ്കുകൾ സ്വർണകൈമാറ്റം ഇല്ലാതെതന്നെ കൂടുതൽ Representative Money അടിച്ചിറക്കി. അങ്ങനെ അങ്ങനെ ഇവർ രാജാക്കന്മാർക്കും രാജ്യങ്ങൾക്കും വായ്പ കൊടുക്കുന്നവരായി വളർന്നു. പിന്നീട് റഷ്യൻ ചക്രവർത്തി ഫ്രഞ്ച്, ജർമ്മൻ സഹായത്തോടെ ഇവരെ പരാജയപ്പെടുത്തി ഇവരുടെ മതം ഉപേക്ഷിച്ച് ക്രിസ്ത്യൻ അല്ലെങ്കിൽ ജൂത, അല്ലെങ്കിൽ മുസ്ലിം ആകാൻ ആവശ്യപ്പെട്ടു. ഇവർ നിർബദ്ധിതമായി ജൂത മതം തെരെഞ്ഞെടുത്തു. അങ്ങനെയാണ്ഖ സറിയകൾ അഷ്കനാസിജൂതർ ആകുന്നത്. അവരുടെ പിൻഗാമികൾ പിന്നീട് പടിഞ്ഞാറോട്ട് കുടിയേറി, ഇപ്പോൾ യൂറോപ്പിലെ യഹൂദരിൽ ഭൂരിപക്ഷവും ഇവരാണ്. 1642-1652ൽ ബ്രിട്ടീഷ് ആഭ്യന്തരയുദ്ധം നടത്തിപ്പിച്ച് ബ്രിട്ടൻ്റെ പുറംതോടിൽ നിന്നുകൊണ്ട് ലോകത്ത് റോഥ്സ്ചൈൽഡ് കുടുബം ഡീപ് സ്റ്റേറ്റ് സ്ഥാപിച്ചുകഴിഞ്ഞു. ഫ്രാൻസിനും ബ്രിട്ടനും ഒരുപോലെ പണം നൽകിയ ഇവർ നെപ്പോളിയനെ ബ്രിട്ടനെ കൊണ്ട് പരാജയപ്പെടുത്തി (ടിപ്പുവും നെപ്പോളിയനുമായുള്ള സൗഹൃദവും ബ്രിടീഷ് വിരോധവും ഇവിടെ ഓർക്കുക). ലോക ബാങ്കിങ് നെറ്റവർക്ക് നിയന്ത്രിക്കുന്ന ഇവർ അബ്ദുൽ ഹമീദ്-II സാമ്രാജ്യത്തെ കൃത്രിമ സാന്പത്തിക പ്രതിസന്ധിൽ ആക്കുകയും അറബ് ദേശീയത, സലഫിസം, യുവതുർക്കിസം ഇവ വളർത്തി ആഭ്യന്തരമായും സൈനികമായും ഖിലാഫത്തിനെ തകർക്കുകയും ചെയ്തു. ഇതിനാൽ യുക്രെയ്ൻ അവർക്ക് ജറുസലേം പോലെ വൈകാരികമാണ്. റഷ്യ x അസ്കനാസി ജൂത സെലൻസ്കി ഉക്രൈൻ യുദ്ധം ഇവിടെ പ്രസ്താവ്യം. 'മയർ അംഷെൽ റോത്ത്സ്ചൈൽഡ്' ഫ്രാങ്ക്ഫർട്ടിൽ സ്ഥാപിച്ച ബാങ്കിംഗ് വ്യവസായം, പിന്നീട് അദ്ദേഹത്തിന്റെ 5 മക്കൾ യൂറോപ്പിന്റെ വിവിധ നഗരങ്ങളിൽ (ലണ്ടൻ, പാരീസ്, വിയന്ന) വ്യാപിപ്പിച്ചു. ഇവർ റെയിൽവേ, എണ്ണ, ഖനികൾ തുടങ്ങിയ വ്യവസായങ്ങളിൽ നിക്ഷേപിച്ച്. അന്താരാഷ്ട്ര ധനകാര്യ ശക്തിയായി മാറി, പണത്തിൻ്റെ ഒരു വിഹിതം യഹൂദ ഉന്നമനത്തിനും ഇസ്രായേൽ രാഷ്ട്രരൂപീകരണത്തിനും, അതിൻ്റെ താല്പര്യ സംരക്ഷണത്തിനുതകുന്ന ശാസ്ത്ര-കലാ പ്രോത്സാഹത്തിനും ഉപയോഗിക്കുന്നു . ഉദാഭരണത്തിന് ഹെബ്രൂ യൂണിവേഴ്സിറ്റി, യഹൂദ മതപഠന കേന്ദ്രങ്ങൾക്കുള്ള സഹായം. മറ്റൊന്ന് പ്രചീന സഭകൾക്ക് മേലുള്ള കടുത്ത സയണിസ്റ്റ്‌ ഇവാഞ്ചലിക്കൽ സഭയുടെ ത്വരിതഗതിയിലുള്ള വളർച്ച. 1971 മുതൽ യദേഷ്ടം ഓരോ ഡോളറിനും 0 .2 ഡോളർ മാത്രം ചെലവ് വരുന്ന അമേരിക്കൻ ഫിയറ്റ് ഡോളർകൊണ്ട് ലോകത്തെ എല്ലാ കറന്സികളുടെയും മൂല്യം (വാങ്ങൽ ശേഷി) അനുദിനം കുറയ്ക്കുകയാണ്. അറബികളുടെ എണ്ണ ഇടപാടിന് ഈ പേപ്പറിനെ നിർബന്ധമാക്കിയാണ് ഇതിൻറെ മൂല്യം തകരാതെ നിലനിർത്തുന്നത്. പഴയ തിരുവിതാംകൂർ മാതൃകയിൽ ബ്രിട്ടനുമായും പിന്നീട് അമേരിക്കയുമായും മിഡിൽ ഈസ്റ്റിന് സൈനിക സഖ്യത്തിൽ ചേരേണ്ടിവന്നു. കാരണം ബ്രിട്ടനാണ് ഇന്നത്തെ മിഡിൽ ഈസ്റ്റിലെ ഭൂരിഭാഗം ഭരണാധികാരികളേയും ഒന്ന്-രണ്ട് ലോഹായുദ്ധാനന്തരം തീരുമാനിച്ചത്. ഇത് ഇന്നും അഭംഗുരം തുടരുന്നു. ഈ സഖ്യമാണ് സയണിസ്റ്-ഇവാഞ്ചലിക്കൽ ബന്ധമുള്ള ഡീപ്പ് സ്റ്റേറ്റിനെ പുറമേ നിന്നും ശക്തിപ്പെടുത്തുന്നത്. കൊറോണയോടെ വൻതോതിൽ US ഡോളർ അടിച്ചിറക്കി ലോകത്തിലെ എല്ലാ കറൻസിയുടേയും വാങ്ങൽ ശേഷി വൻതോതിൽ തകരുകയാണ്. പ്രധാനമായും ഇക്കാരണത്താലാണ് മൂല്യം ഉണ്ടെന്ന് കരുതുന്ന സ്വർണത്തിൻ്റെ വില കുതിച്ചുയരുന്നത്. അതായത് "പ്രതിജ്ഞാപത്രങ്ങളായിരുന്ന" (Representative Money). നോട്ടുകൾക്ക് പിന്നിൽ സ്വർണ്ണമോ വെള്ളിയോ ഉണ്ടായിരുന്നു, ആവശ്യപ്പെട്ടാൽ അത് കോയിനുകളായി മാറ്റാമായിരുന്നു. 1971-ൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ "ഗോൾഡ് സ്റ്റാൻഡേർഡ്" ഔദ്യോഗികമായി റദ്ദാക്കി. ഇതോടെ ലോകം മുഴുവൻ "Fiat Money" (വിമുക്ത പണം) യുഗത്തിലേക്ക് കടന്നു. സർക്കാരിന്റെ ഉത്തരവ് (fiat) പ്രകാരം മാത്രമാണ് ഇതിന് മൂല്യം. ഇറാഖി സദ്ദാമും, ലിബിയൻ ഗദ്ദാഫിയുംഇല്ലായ്മ ചെയ്യപ്പെടാനുള്ള പ്രധാന കാരണം ഇവർ എണ്ണ ഇടപാടുകൾക്ക്‌ ഡോളർ ഇതര കറൻസി സ്വീകരിച്ചതാണ്. ജപ്പാൻക്കാരൻ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന 'സാറ്റോഷി നകാമോട്ടോ'യുടെ ബിറ്റ്കോയിനുകൾ എന്ന ഡിജിറ്റൽ കറൻസി പരമാവധി ലോകത്തിൽ 21 ദശലക്ഷം മാത്രമേ ഉണ്ടാകൂ എന്നെക്കെ പ്രചരിപ്പിച്ച് ക്രിത്രിമമായി ഊഹടിസ്ഥാനത്തിലുള്ള മറ്റോരു ഡീപ് സ്റ്റേറ്റിന്റെ ചൂഷണാധിഷ്ഠിത തട്ടിപ്പാണെന്ന് ന്യായമായും കരുതാം. ബ്രിക്സ് രാഷ്ട്രങ്ങളുടെ പൊതുകറന്സി (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ശക്തിപ്പെട്ടാൽ ഒരു പരിധിവരെ ലോകത്തുനിന്നും ഈ ചതിയുടെ ക്രമം മാറ്റാം. പക്ഷേ ലോക വാർത്ത-വിനോദ മാധ്യമങ്ങളുടെ ഭൂരിഭാഗം ഷെയരങ്ങുകളും കൈവച്ചിരിക്കുന്ന ഈ ഡീപ് സ്റ്റേറ്റ് ഈ രാഷ്ട്രങ്ങളിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കും തീർച്ച. അതിനാൽ ഇന്ത്യയിൽ സാമുദായിക ഐക്യം തകരാതെ സൂക്ഷിക്കുക. ഇല്യാസ് എസ്, 08/ 09/ 2025

Tuesday, February 21, 2023

 വേരുകൾ  തേടിയുള്ള  യാത്ര  തെക്ക് തെകോട്ട്   ധനുഷ്‌കോടി-രാമേശ്വരം.....


അറിവ്  കേൾവിയുടെ രൂപത്തിൽ അത്  സൂക്തങ്ങളായും പ്രഭാഷണമായും;  ലിപി  രൂപത്തിൽ  അത്   കല്ലെഴുത്തിലും, തോലിലും, താളിയോലയിലും  തുടങ്ങി  പുസ്തകമായും പിന്നെ ഡിജിറ്റൽ  രൂപത്തിലും  നമ്മിൽ  എത്തുന്നു. ഇതെല്ലാം  പ്രധാനമായും   കാഴ്ചയുടെയും   കേൾവിയുടെയും ഇന്ദ്രീയങ്ങൾ വഴി തലച്ചോറിൽ എത്തുന്ന  ഈ  വിവരങ്ങൾ അപഗ്രഥിച്ചു  വ്യക്തിയുടെ  അറിവായി മാറുന്നു. പക്ഷേ ദൃഢമായ അറിവ് ബോദ്ധ്യമാണ്. അനുഭവങ്ങളിൽ  നിന്നും യാത്രകളിൽ നിന്നും കിട്ടുന്നത് ഇത്തരത്തിൽ  ബോദ്ധ്യം  വന്ന അറിവുകളാണ്      

നിത്യ സഞ്ചാരം  ഇഷ്ടപ്പെടുന്ന  പ്രിയ  സുഹൃത്ത്  പ്രശാന്തും  എപ്പോഴു  ശാന്തനായിരിക്കുന്ന   ഷഹീറും  പുത്രനായ  ഈസയും  ഒപ്പം  സിന്ധുനാടിൻ്റെ ( സിന്ധു/ഹിന്ദു/ഇന്ത്യ) തെക്ക് തെക്ക്  അറ്റത്തുള്ള കന്യാകുമാരി-രാമേശ്വരം-ധനുഷ്‌കോടിയിലേക്ക്  ഒരു   യാത്ര. അത്  ഒരു  തരത്തിലുള്ള  സാംസ്ക്കാരിക  പൊക്കിൾ  കോടിബന്ധം  തേടിയുള്ള  യാത്രയായി  മാറി. ചേര പെരുമാൾ  / നാഞ്ചിനാട്-വേണാട്-തൃപ്പാപ്പൂർ/ പാണ്ഡ്യാ തെൻഇന്ത്യൻ  പാരമ്പര്യം  ജീനുകളിൽ  ഗതകാല  ആവേശം  ഉണർത്താൻ  പര്യാപ്തം  ആയിരുന്നു.

ആദ്യം  എത്തിയത്  ധനുഷ്‌കോടിയിലാണ്. അവിടേക്ക്  പോകവേ, ഇന്ത്യൻ  മഹാസമുദ്രത്തിൻ്റെ  അരുമകളായി   ഇടതുവശത്ത്  ബംഗാൾ  ഉൾക്കടലും  വലതുവശത്തായി  അറബിക്കടലും. 1964ലെ  രാമേശ്വരം ചുഴലിക്കാറ്റ്  നക്കിത്തുടച്ച്‌  പ്രേത  നഗരം അന്ന് ആ  ചെറുപട്ടണത്തെ  മാത്രമല്ല   ഇന്തോ-സിലോൺ  ട്രെയിനും  അതിലെ യാത്രക്കാരെയും  കടൽ  വിഴുങ്ങിയിരുന്നു. ഇപ്പോഴും   അതിൻ്റെ  അവശിഷ്ടങ്ങളിൽ ചിലത്  കാണാം. പിന്നെയുള്ള  അവശിഷ്ടം  ചർച്ചിൻറെയും ക്ഷേ ത്രത്തിൻറെയും  ആണ്. ഒരു  ജനത  അവരുടെ ഭൗതിക സാധ്യതയുടെ  ഏറ്റവും  മികച്ചത്  ആരാധനാലയ  നിർമിതിക്ക്‌  നല്കുന്നുവെന്നതിൻ്റെ  തെളിവാണിത്.  

സമയം രാവിലെ  ആറു-ആറര  ആയിക്കാണും.  ചില  അറിവുകൾ  ആസ്വാദനത്തിന്  തടസ്സമാണ്  ലങ്കൻ  ഭാഗത്ത്  സൂര്യൻ  ഉദിക്കുന്നുവെന്ന്  എഴുതാൻ  അതനുവദിക്കുന്നില്ല. ആപേക്ഷികമായി  സ്ഥിരതയോടെ  നിൽക്കുന്ന  സൂര്യൻ്റെ  അഭിമുഖകാഴ്ചക്കായി  ഭൂമിയുടെ  ഏഷ്യ വൻകരയിലെ  തെക്കൻ ഭാഗം ശൂന്യതയിൽ  ഉരുണ്ട്  സഞ്ചരിക്കാൻ തുടങ്ങി  അതിനാൽ   കൂട്ടത്തിൽ  പൊക്കം കുറഞ്ഞ  ഞാൻ  കിട്ടാവുന്ന  ഏറ്റവും  വലിയ  കടൽ  സംരക്ഷണ  കല്ലിൽ  കയറി  നിന്ന്  അവിടേക്ക്  നോക്കി  പതിനെട്ട്‌  കിലോമീറ്റർ    അകലെയുള്ള  ലങ്കയുടെ  മാന്നാർ  ദ്വീപ്    കാണാൻ  ആകുമോ  എന്ന്.  അവ്യക്തമായി    രാമ സേതു  അഥവാ  ആദംപാലത്തിൻ്റെ     കഷ്ണം  കാണാം  എന്നതൊഴിച്ച്  മറ്റൊന്നും  കാണുന്നില്ല. നമുക്ക്  ഒരു  ബോട്ട്  കിട്ടുമെങ്കിൽ  അങ്ങോട്ട്‌  പോയാലോ  എന്ന  എൻ്റെ  ബാലിശമായ  ചോദ്യത്തിന്  'പൊക്കോ  ഒറ്റയ്ക്ക്  ലങ്കൻ  സൈന്യം  പോക്കും-മുന്പാണെങ്കിൽ  തമിഴ്  പുലികൾ  പോക്കിക്കൊണ്ട്  പോയി ചാവേർ  എങ്കിലും  ആക്കിയേനെ".  ഷഹീർ ഭായിയുടെ  തമാശകൾ  അത്തരത്തിൽ  ആസ്വാദിച്ചുകൊണ്ട്  മണൽ  തിട്ടയുള്ള  തീരത്ത്  നിന്ന     ലൈഫ്  ഗെഡിനോട്  മലയാളത്തിൽ  തന്നെ  ചോദിച്ചു  "അന്ത  ദ്വീപിലേക്ക്‌  ബോട്ട്  സർവ്വീസ് ഉണ്ടകുമാ".
"നാല്  മാസം  ഒഴിച്ച്  ഇവിടവും  അവിടവും  കടൽ  വന്ന്  മൂടും"  എന്ന്  മറുപടി.

ധനുഷ്‌കോടിക്കും രമേശ്വരത്തിനും രാമ മിഥോളജിയുമായി  അഭിഭാജ്യ  ബദ്ധം  ഉണ്ട്. പാണ്ഡ്യാസാമ്രാജ്യത്തിൻ്റെ  സ്വാധീനം  കൊണ്ടാകാം പല  ആഗ്യാന ഭേദത്തോടെയുള്ള  രാമായണം ഇന്തോനേഷ്യ -കന്പോടിയ-മലേഷ്യയിലെക്കെ സുപരിചിതം  ആണല്ലോ. അപ്രകാരം  രാമൻ  ധനുസ്സ്  കൊണ്ട്  പാലം  തുടങ്ങേണ്ട  ഭാഗം  രേഖപെടുത്തിയ  ഇടമാണിവിടം. പവിഴപുറ്റുകളിൽ  നിന്നും  രൂപം  കൊണ്ട കുറച്ചെക്കെ  പൊള്ളയായ  പൊന്തിക്കിടക്കുന്ന കല്ലുകൊണ്ടാകാം അല്ലെങ്കിൽ  പ്യൂമിസൈറ്റ് പാറകൾ കൊണ്ടാകാം  രാമസേതു  നിർമ്മിച്ചത്. അത്തരം  കല്ലിൻ്റെ  ഉദാഹരണം  പരിസരത്തെ  ക്ഷേത്രങ്ങളിൽ  വെള്ളത്തിൽ  ഇട്ടിട്ടുണ്ട്.  

മടക്കവഴിയിൽ   പ്രാതൽ തനത്  മീൻ  പൊള്ളിച്ചത്  ആകാമെന്ന്  ഞങ്ങൾ  തീരുമാനിച്ചു. ആദ്യം  കയറിയ  വഴിയോര കുടിലിലെ  മത്സ്യം  അത്ര പുതിയത്  ആയി  തോന്നിയില്ല. രണ്ടാമത്‌  പുക  കണ്ട  കുടിലിൽ  കയറി. കൂട്ടത്തിൽ  മീൻ ചീഞ്ഞതും മേന്മയുള്ളതും  തിറിച്ചറിയാനുള്ള  ശേഷിഎനിക്കാണെന്ന്  തോന്നി. സ്വാതവേയുള്ള  എൻ്റെ  വിലപേശൽ  സ്വാഭാവം  അവിടേയും  പ്രയോഗിച്ചു. പ്രശാന്ത്  പറഞ്ഞു  മതിയണ്ണാ പാവങ്ങൾ  നമ്മൾ  വലിയ  ഹോട്ടലിൽ  കയറിയാൽ  ഇതിനൊക്കെ  ആയിരവും  രണ്ടായിരവും  കൊടുക്കണം. പിന്നെ  ഞങ്ങളും  അവരിൽ  ഒരാളായി  ഞാൻ  തീ  പെരുക്കാനും മീൻ  മറിക്കാനും  നിന്നു. അവിടെ  താമസിക്കുന്നവർക്ക്  പെൻഷൻ ഇല്ല. തമിഴ്  നാട്ടിലെ   വേറൊരു  ജില്ലയിൽ  വോട്ട്  ഉണ്ട്. വെളിച്ചം  ചെറിയ  സോളാർ  വച്ചാണ് ഉണ്ടാക്കുന്നത്.  സർക്കാർ  സ്ഥിര  നിർമിതികൾ  ഒന്നും  അനുവദിക്കില്ല.   കൂട്ടിക്കഴിക്കാൻ  തലേ  ദിവസം  വാങ്ങിയ  പകുതി  കേടായിത്തുടങ്ങിയ  ജയിൽ ചപ്പാത്തി  കാറിൽ  നിന്നും  എടുത്തു.   പിന്നെയും  മീൻ  ബാക്കിയായി  അടുത്ത  പീടികയിൽ നിന്നും  ഒരു  ബ്രാഡ്  വാങ്ങി  വന്നു  ആ  സാധു  മനുഷ്യൻ.  ഇദ്ദേഹത്തിൻ്റെ  ഭാര്യ  ആണെന്ന്  തോന്നുന്നു കുറച്ച്  പച്ചരി  കഴുകികൊണ്ട്  പോകുന്നത്  കണ്ടിരുന്നു. ചൂടോടെ  ആ  മനുഷ്യൻ  ഒരു  തവി വറ്റുമായി  വന്നു. വേണ്ട  വേണ്ട  മറ്റ്  രണ്ടുപേരും  പറയാൻ  തുടങ്ങവേ  സ്നേഹത്തോടെ  തരുന്നതല്ലേ  ചേട്ടാ  പകുതി  മതിയെന്ന്  പറഞ്ഞ്  ഞാനത്  വാങ്ങി  പിന്നെയും  അകത്തുപോയി  ചൂടുള്ള  ധാരാളം വെള്ളം  ചേർത്ത  മുളകിട്ട  മീൻ ചാറുമായിവന്നു ആ  പാവം. അവർ  ദരിദ്രർ  ആണ്  പക്ഷേ മാനുഷ്യത്വത്തിലും  സ്നേഹിക്കുന്നതിലും എന്നേക്കാൾ  വളരേ  മുന്നിലാണവർ  എന്ന്  തോന്നി.

  തകർന്ന  ആവശിഷ്ടങ്ങൾക്ക്  ഇടയിൽ  നിന്നും  ഫോട്ടോ  എടുക്കുപോൾ  ഉള്ളിൽ  ഒരു  നീറ്റൽ  അനുഭവിച്ചു. ഇത്  വിനോദിക്കാൻ  പറ്റിയ ഇടമല്ലടോ  എന്ന്  മനസാക്ഷി  പറഞ്ഞ്‌കൊണ്ടിരുന്നു. ശ്വാസവും, സ്വത്തും, സ്വാപ്നവും ഒരു  നിമിഷത്തെ  തിരമാലയിൽ  തകർന്നിടം. ഭൂമിയിൽ  സ്വന്തമാക്കാനോ  അഹങ്കരിക്കാനോ ഒന്നും  ഇല്ലാ  എന്ന  ബോദ്ധ്യം  പിന്നെയും  ഉണ്ടാകുന്നിടം ധനുഷ്കോടിക്ക്  വിട!  

Sunday, October 2, 2011

Tuesday, May 20, 2008

Hi

Myself a visual media creative person