Monday, December 8, 2025

തിരഞ്ഞെടുപ്പ് ദിനത്തിലെ (09 /12-2025) ചില ജനാധിപത്യ ചിന്തകൾ

. സ്വാഭാവികമായും സ്ഥിരതയുള്ള ഒരു ജനക്കൂട്ടത്തിനിടയിൽ പലേകരണങ്ങൾകൊണ്ടും കലഹം ഉണ്ടാകും.പ്രത്യേകിച്ച് വിഭവങ്ങളേയും ഇണയേയും ലഭ്യമാക്കുന്ന കാര്യത്തിൽ. ഈ ഭിന്നതയെ മറന്ന് അവരെ പിന്നേയും ഒരുമിപ്പിക്കുന്നത് കൂട്ടത്തിന്റെ നിലനില്പിന് ബാഹ്യമായുണ്ടാകുന്ന ഭീഷണിയാണ്. അത് മറ്റൊരു ജനസഞ്ചയത്തിൽ നിന്നോ, പ്രകൃതി ഭീഷണിയിൽ നിന്നോ ആകാം. ഈ സാഹചര്യത്തിൽ നിന്നാകാം ബലപ്രയോഗം കൊണ്ടോ, ആസൂത്രണ സംബന്ധിയായ മികവ്‌ കൊണ്ടോ, പരസഹായമനസ്ഥിതി മുൻനിർത്തിയോ ഒരാൾ സ്വാഭാവികമായും നേതാവായി ഉയർന്നുവരും. ഇങ്ങനെയുണ്ടാകുന്ന-ഗ്രാമ-നഗര-നാട്-രാഷ്ട്ര-സാമ്രാജ്യങ്ങളിലെ ഭരണനായകത്വം സാർവത്രിക വേട്ടവകാശാത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാൻ തുടങ്ങിയത് 19-ആം നൂറ്റാണ്ടോടെ ആണെന്നാണ് അറിയപ്പെട്ട ചരിത്രം. ബി.സി.3100 ഓളം പഴക്കമുള്ള മോസപ്പൊട്ടോമിയയിലെ സുമേറിയൻ നഗരങ്ങളിൽ "പുരുഷസഭ"കളും,BC500 ഓടെ ഗ്രീസിലും റോമിലും പുരുഷ പ്രഭുക്കൾക്ക് മാത്രം പൗരാവകാശമുള്ള തെരഞ്ഞെടുപ്പ് രീതിയും, വേദകാലത്ത് ബ്രാഹ്മണർക്ക് വീറ്റോ അധികാരമുള്ള-ക്ഷത്രിയ വൈശ്യ ജാതികൾ മാത്രം ഉൾകൊള്ളുന്ന ഒരു സഭ/സമിതി രൂപങ്ങൾ ബിസി 1500-600 കാലളവിൽ വടക്കേ ഇന്ത്യയിലും; രാജകുടുംബാംഗവും ക്ഷത്രീയരും മാത്രം ഉല്കൊണ്ട ഗണ രാജ്യങ്ങൾ അഥവാ മഹാജനപഥങ്ങൾ എന്ന പേരിൽ ബിസി 6-ആം നൂറ്റാണ്ടുമുതൽ എ.ഡി 3ആം നൂറ്റാണ്ടുവരെ തെക്കേ ഇന്ത്യയിലെ സംഘം തമിഴകത്തും നിലനിന്നിരുന്നു. 1215ൽ ഇംഗ്ലണ്ടിൽ ഉണ്ടായ മഗ്നകാർട്ടയും, 1776ലെ അമേരിക്കൻ വിപ്ലവവും, 1789ലെ ഫ്രഞ്ച് വിപ്ലവവും ജനായത്ത് സംവിധാനത്തിന് അടിത്തറ ഇട്ടു. എങ്കിലും; 20-ാം നൂറ്റാണ്ടോടെ മാത്രമാണ് സ്ത്രീകൾക്ക് വോട്ടവകാശം ഉണ്ടായത്. സാർവത്രിക വോട്ടവകാശമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്നത് നമുക്ക് അഭിമാനിക്കാം. ലോകത്ത് ഇനിയും ഉണ്ടാകാൻസാധ്യത ഉള്ള ഭരണഘടകൾക്ക് മാതൃകയാണ് നമുക്കുള്ള ഭരണഘട എന്നതിൽ നാം അഭിമാനിക്കണം. പക്ഷേ ജനാധിപത്യത്തിലെ പണാധിപത്യവും; അതുവഴി പാരമ്പര്യ/നവമാധ്യമങ്ങളിലെ മൂലധന താല്പര്യങ്ങളും; ഹൃജുവായി വൻതോതിൽ വെട്ടുബാങ്ക് സൃഷ്ടിക്കാൻ ജാതി-മത ഭിന്നത സൃഷ്ടിക്കലും ഇന്ന് ഇന്ത്യൻ ജനാധിപത്യത്തെ ദുർബലമാക്കുന്നുണ്ട്. 2019ലെ രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത ഉത്ഭവ ഫണ്ട് അനുവദിക്കുന്ന 'ഇലക്ടറൽ ബോണ്ട് പദ്ധതി പൂർണമായും ജനാധിപത്യയത്തിനെ ചങ്ങാത്ത മുതലാളിത്വത്തിൻ്റെ നിയന്ത്രണത്തിൽ ആക്കാനുള്ളതായിരുന്നു. ഈ നിയമത്തിന് ഭരണപക്ഷം മാത്രമല്ല ഉത്തവാദികൽ.തങ്ങൾക്കും കിട്ടിയേക്കാവുന്ന ഫണ്ട് മോഹികളായ, ആശയപരമായ കെട്ടുറപ്പ് ഇല്ലാത്ത, വിശാലമായ ജനാധിപത്യ താല്പര്യങ്ങളെ മുൻനിർത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനുള്ള ത്യഗമനസ്ഥിയില്ലാത്ത ശുഷ്ക്കിച്ച പ്രതിപക്ഷം കൂടിയാണ്. ഭാഗ്യവശാൽ സുപ്രീം കോടതി അജ്ഞാത ഫണ്ടിങ് തടഞ്ഞിട്ടുണ്ട്. മറ്റൊന്നാണ് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ നടപടികളെ വിചാരണ ചെയ്യാനാവില്ല എന്ന കേന്ദ്ര നിയമ ഭേദഗതിയും ഇന്ത്യൻ ജനാധിപത്യത്തിനെ ദുർബലപ്പെടുത്തുന്നു. ആധുനിക മനശാസ്ത്ര മാനദണ്ഡങ്ങൾ കൊണ്ട് "ഭിന്നിപ്പിച്ച് ഭരിക്കുക"എന്ന പുരാതന ആശയത്തെ മീഡിയകൾ വഴി സമർദ്ധമായി രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നു (ബ്രിട്ടീഷുകാര് ആദ്യമായി ചരിത്രത്തിൽ തുടങ്ങി വച്ചതല്ല ഇത് എന്നതാണ് സത്യം). ഗോത്രവികാരങ്ങൾ മുതൽ ആചാര-വിശ്വാസ-ഭാഷ-ജാതി-മത-സ്വത്വബോധ ഭിന്നതകൾ ഇതിനായി ഉപയോഗിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധർ എന്ന് സ്വയം കരുതുന്ന മലയാളികളെ ജനങ്ങളുടെ ജീവിതവുമായി ഒരുബന്ധവും ഇല്ലാത്ത ഇക്കിളിക്കഥകൾ കൊണ്ടുപോലും സ്വാധീനിക്കാൻ പറ്റുന്നുണ്ട്. സൂര്യ നെല്ലി, സരിത,സ്വപ്ന ഉദാഹരണം. കൂടാതെ സൗമ്യ, ദൽഹി അതിജീവിത പോലുള്ള നനിഷ്ഠൂ കൊലപാതകങ്ങൾ വരെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുപോൾ ആരോഗ്യ, വിദ്യാഭ്യാസ, മൗലിക അവകാശ, അടിസ്ഥാന വികസന, വിവരാവകാശ സുതാര്യത, തൊഴിൽ, തുല്യനീതി, വൈകികിട്ടുന്ന നീതി പോലുള്ള അടിസ്ഥാന ജനകീയ കാര്യങ്ങൾ അവഗണിക്കപ്പെടുന്നു. പാർലമെൻറ് മെമ്പർമാർ നിയമ-വികസന ആസൂത്രണകാര്യങ്ങളിൽ അവർ നൽകിയ സംഭാവനകൾ വിവരിച്ചു വോട്ടുനേടേണ്ടിയിടത്ത് ഒരു പഞ്ചായത്ത് മെമ്പർ ചെയ്യണ്ട തെരുവുവിളക്ക് ഇട്ടുവെന്ന് വരെ അവകാശപ്പെട്ട് വോട്ടുനേടാൻ ഉളുപ്പില്ലാത്ത ജനാധിപത് എല്ലാത്തരം ഭരണസംവിധാനങ്ങളെയും രഹസ്യമായി നിയന്ത്രിക്കുന്നതായി കരുതുന്ന ഒരു കാര്യമുണ്ട് അത്: പന്ത്രണ്ടാം നൂറ്റാണ്ടോടെ ഉണ്ടായിവന്ന ഓർഡർ ഓഫ് നൈറ്റ് ടെംപ്ലേർ (Order of The Knights Templar-OTKT), പിന്നീടുണ്ടായ "ഫീമേഷൻ (Feemasons) തുടർന്ന് 1777ൽ രൂപം കൊണ്ട ഇല്ല്യൂമിനേറ്റി (illuminati) എന്നീ നിഗൂഢ കൂട്ടായ്മയിലൂടെ ലോകത്ത് നിലനിൽക്കുന്ന "ഡീപ് സ്റ്റേറ്റ്" സ്വാധീനമാണ്. ഇപ്പറഞ്ഞ സംഘടനകളിൽ ഒന്നിലെങ്കിലും അംത്വമില്ലായിരുന്ന യൂറോപ്യൻ ജ്ഞാനോദയത്തിന് ശേഷം ജീവിച്ച മുൻനിരലോക നേതാക്കന്മാർ ഇന്ത്യയിലും പുറത്തും കുറവാണ്. ലോകത്തിലെ ബാങ്കിങ്-കറൻസി സംവിധാനങ്ങളെ നിഗൂഡമായി നിയന്ത്രിക്കുന്ന ഇവർ ലോകത്തുള്ള ജനാധിപത്യസംവിധാനങ്ങളേയും രാജവാഴ്ചയേയും വരുതിയിലാക്കുകയും; ശാസ്ത്ര, കായിക, കലാ, സാഹിത്യ, ഔഷധ നിർമ്മാണങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന കാര്യം കേവലം നിഗൂഢ സിദ്ധാന്തമായി അവഗണിക്കാൻ ആവില്ല. ആഗോള ഭീകരത, ആഗോള വാർത്ത ഉത്ഭവ കേന്ദ്രങ്ങൾ ഇവ ഉപകരണങ്ങളാക്കി ഇവർ തന്നെയാവാം ആയുധവ്യാപാരം ശക്തിപ്പെടുത്തുന്ന യുദ്ധങ്ങളുടെ ഗുണഭോക്താക്കളും. ഇന്നത്തെ യൂറോപ്യൻ രാഷ്ട്രങ്ങളെ 17ആം നൂറ്റാണ്ടുമുതൽ സമ്പന്നമാക്കിയത് വ്യവസായിക വിപ്ലവവും ജ്ഞാനോദയവും മാത്രമല്ല നിഷ്ടുരമായ കടൽ കൊള്ളകളും, ആഫ്രിക്കൻ ഏഷ്യൻ രാഷ്ട്രങ്ങളെ കോളനികളാക്കി വിഭവങ്ങൾ കൊള്ളയടിച്ചതും കൂടി കൊണ്ടാണ്. ചുരുക്കത്തിൽ പഴയകാല അടിമത്വ൦ ശാരീരികമായിരുന്നെങ്കിൽ ഇന്നത് സൂക്ഷമായി ചിന്തകളുടെ പാറ്റേണുകളെപ്പോലും നിയന്തിക്കാൻ പ്രാപ്തമായ ആധുനിക വിദൂര-അജ്ഞാത സംവിധാനങ്ങളായി പരിവത്തിക്കപ്പെട്ടു. തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പാണ് പൊതു തെരെഞ്ഞടുപ്പുകളിൽ ഗ്രാമീണ വോട്ടറന്മാരെ സംബദ്ധിച്ച് ഏറ്റവും അധികം ആത്മ സംഘർഷം ഉണ്ടാക്കുന്നത്. സ്ഥാനാർത്ഥികളെല്ലാം രാഷ്ട്രീയാതീതരായി ചിരപരിചിതരും പ്രിയപ്പെട്ടവരും ആയിരിക്കും. എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ. വൽക്കഷണം : കേരളത്തിൽ എന്തിനും ഏതിനും പൊതു താല്പര്യ ഹർജിയുമായി നടക്കുന്ന ഒരുത്തനും ഇല്ല തെരെഞ്ഞടുപ്പുകളിൽ നിയമവിരുദ്ധമായ പ്ലാസ്റ്റിക്ക് ഫ്രക്സുകൾ, തോരണങ്ങൾ ഉപയോഗിക്കുന്നതിനെതിരേ കോടതിയിൽ പോകാൻ. മാത്രമല്ല കാപട്യമാണ് രാഷ്ട്രീയ പാർട്ടികളുടെ പരിസ്ഥിതി സ്നേഹം എന്നതിന് ഇതൊരു തെളിവാണ്.

No comments: